തിരുവനന്തപുരം:ഐ.എൻ.ടി.യു.സി നേതാവും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കാട്ടാക്കട മധുസൂദനൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണച്ചടങ്ങ് മുൻ എം.എൽ.എ തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു.ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴിസ് യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ വിതുര ശശി അദ്ധ്യക്ഷത വഹിച്ചു.പി.കെ വേണുഗോപാൽ, ഉള്ളൂർ മുരളി, കെ.എസ്.ഗോപകുമാർ, കുട്ടിച്ചൽ വേലപ്പൻ, കാട്ടക്കട സുബ്രമണ്യൻ, എംആർ ബൈജു, എം.എ. പത്മകുമാർ, വണ്ണമൂല രാജൻ, പള്ളിച്ചൽ സതീഷ്, രാമചന്ദ്രൻ, കുര്യാത്തി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |