SignIn
Kerala Kaumudi Online
Friday, 26 April 2024 11.21 PM IST

മഴക്കാല മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം: ജില്ലാ വികസനസമിതി

a

തിരുവനന്തപുരം: മൺസൂൺ സീസൺ മുന്നിൽക്കണ്ട് മഴക്കാല പൂർവശുചീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാവികസന സമിതി യോഗത്തിൽ തീരുമാനം. ഇതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊതുമരാമത്ത്, ജല അതോറിറ്റി, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കാലവർഷത്തിനു മുൻപായി പൂർത്തിയാക്കണം. പ്രളയ സാഹചര്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളും നടത്തണം. വിവിധ നിർമ്മാണ പ്രവൃത്തികൾ യോഗം അവലോകനം ചെയ്തു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശൂചീകരണ പ്രവർത്തനങ്ങൾ മേയ് 31 നകം പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ സ്‌കൂളുകളും പരിശോധിച്ച് ഉടൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. എം.എൽ.എ ഫണ്ടുകളുടെ ടെൻഡറിംഗ് സേവിംഗ്സ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കാനും യോഗം നിർദ്ദേശിച്ചു. ജില്ലയിലെ മന്ത്രിമാരുടെയും എം.പിമാരുടേയും എം.എൽ.എമാരുടേയും പ്രതിനിധികൾ, എ.ഡി.എം ഇ. മുഹമ്മദ് സഫീർ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതലാമേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.