SignIn
Kerala Kaumudi Online
Saturday, 27 April 2024 8.36 AM IST

തണൽ പദ്ധതിയിലെ രണ്ടാമത്തെ വീട് ഷീജയ്ക്ക്

thanal

തിരുവനന്തപുരം:സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക നടപ്പിലാക്കുന്ന സപ്ത പദ്ധതികളിൽ നിർദ്ധനർക്കായി ഭവനം നിർമ്മിച്ച് നൽകുന്ന തണൽ പദ്ധതിയിലെ രണ്ടാമത്തെ വീട് സി.എസ്.ഐ മലയൻതേരി സഭാംഗവും വിധവയുമായ ഷീജയ്ക്ക് നൽകി.സി.എസ്.ഐ മോഡറേറ്റർ മോസ്റ്റ് എ. ധർമ്മരാജ് റസാലം മുഖ്യകാർമ്മികത്വം വഹിച്ചു.കൊല്ലം മഹായിടവക ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് താക്കോൽ കൈമാറി. മഹായിടവക സെക്രട്ടറി ഡോ.ടി.ടി പ്രവീൺ,മഹായിടവക കോ- സിഗ്നേറ്ററി നിബു ജേക്കബ് വർക്കി,ബിഷപ്പമ്മ ഷെർലി റസാലം,മിഖായേൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ സിനി ബി.ജെ,ബ്ളോക്ക് മെമ്പർ ഷാജി,പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്,എം. വേദരാജ്,എം.ജയകുമാർ,എസ്.ആർ സിബിൻ,സജി എൻ.സ്റ്റുവർട്ട്,എ.ടി.ഷിബു,പ്രവീൺരാജ്,സാലു, ഡിസ്ട്രിക്ട് ചെയർമാൻ ഇ.സുനിൽ സ്പെൻസർ,സഭാശുശ്രൂഷകൻ സുമനൻ,സഭാ സെക്രട്ടറി കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.ടി.ടി. പ്രവീണിന്റെ ഉടമസ്ഥതയിലുള്ള മിഖായേൽ ചാരിറ്റി ട്രസ്റ്റിന്റെ ധനസഹായത്താലാണ് വീട് നിർമ്മിച്ചു നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.