നാഗർകോവിൽ: വിശുദ്ധ ദേവസഹായംപിള്ളയുടെ പേരിലുള്ള കൃതജ്ഞതാബലി കാറ്റാടിമലയിൽ നടന്നു. വിശുദ്ധ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ദേശീയതല ആഘോഷമാണിത്. ഉച്ചക്ക് 2.30 മുതൽ ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് 5ന് ദിവ്യബലി നടന്നു. ചടങ്ങുകൾക്ക് പോപ്പിന്റെ ഇന്ത്യയിലെ അപ്പോസ്തലിക് ദൂതൻ ഡോ. ലിയോപോൾദാ ജിറേല്ലി അദ്ധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സി.ബി.സി.ഐ പ്രസിഡന്റ് കർദ്ദിനാൾ ഓസോൾഡ് ഗ്രേഷ്യസ്, സി.ബി.സി.എ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫിലിപ്പ് നേലി, തമിഴ്നാട് സ്പീക്കർ അപ്പാവു, മന്ത്രിമാരായ മനോ തങ്കരാജ്, സെൻജി മസ്താൻ, അനിതാ രാധാകൃഷ്ണൻ, എം.പി വിജയ് വസന്ത്, നാഗർകോവിൽ മേയർ മഹേഷ്, എം.എൽ.എമാരായ ദളവായി സുന്ദരം, രാജേഷ് കുമാർ, പ്രിൻസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കാറ്റാടിമലയിൽ നടന്ന ചടങ്ങിൽ കേരളം - തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനങ്ങളിൽ നിന്നായി ഒരുലക്ഷത്തോളം പേർ പങ്കെടുത്തു. മേയ് 15നാണ് ദേവസഹായം പിള്ളയെ റോമിൽ വിശുദ്ധനായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |