തിരുവനന്തപുരം: സിസ്റ്റർ അഭയയ്ക്ക് വേണ്ടി മൂന്ന് പതിറ്റാണ്ടോളം നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥയായ 'ദൈവത്തിന്റെ സ്വന്തം വക്കീൽ' എന്ന പുസ്തകത്തിന്റെ പ്രകാശനം 16ന് നടക്കും.കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം 16ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്ക്ലബിലെ ടി.എൻ.ജെ ഹാളിൽ നടക്കുന്ന ചടങ്ങിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പ്രകാശനം ചെയ്യും.സിസ്റ്റർ ലൂസി കളപ്പുര പുസ്തകം ഏറ്റുവാങ്ങും.മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഡോ.കെ.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.ഡോ.കെ.ടി.ജലീൽ എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ, പ്രൊഫ.പി.ജെ.കുര്യൻ, നന്ദകുമാർ നായർ, മധു നായർ, പെപ്പിന് തോമസ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |