തിരുവനന്തപുരം: സാമുദായിക സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും സാംസ്കാരിക, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള സൗഹൃദസംഗമങ്ങൾക്ക് മുൻകൈയെടുക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് തിരുവനന്തപുരത്തെത്തും.
രാവിലെ 11ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി പങ്കെടുക്കുന്ന സുഹൃദ് സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തലസ്ഥാനത്തെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന് മുസ്ലിംലീഗ് കൺവെൻഷൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, അഖിലേന്ത്യാ ജനറൽസെക്രട്ടറിയും സംസ്ഥാന പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ കെ.പി.എ. മജീദ്, ഡോ.എം.കെ. മുനീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |