തിരുവനന്തപുരം: പൊതു ആരോഗ്യ രംഗത്തെ വികസന ചിന്തകളിൽ വേണ്ടത്ര പ്രാധാന്യം ഇന്ത്യയിൽ ഫാർമസിസ്റ്റുകൾക്ക് ലഭിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്കുമാർ, ജി. സ്റ്റീഫൻ എം.എൽ.എ, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണൻ, സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് സാജു കുര്യാക്കോസ്, സംസ്ഥാന ട്രഷറർ കെ.ടി. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |