തിരുവനന്തപുരം : സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ കേന്ദ്ര സർക്കാർ കള്ളകേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് കഴക്കൂട്ടം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം പോസ്റ്റ് ഒാഫീസിന് മുമ്പിൽ ധർണ നടത്തി. എം.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ആർ. പുരുഷോത്തമൻ നായർ, എം.എസ്. അനിൽ,കുളത്തൂർ അജയൻ,ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് ബേബി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |