SignIn
Kerala Kaumudi Online
Saturday, 27 April 2024 1.02 AM IST

ജില്ലയിലെ പട്ടയവിതരണം ഉടൻ പൂർത്തിയാക്കും: വികസന സമിതി യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ജില്ലയിൽ ശേഷിക്കുന്ന മൂന്ന് താലൂക്കുകളിലെ പട്ടയ വിതരണം ഉടൻ പൂർത്തിയാക്കാനും പട്ടയ വിതരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിശോധിക്കാനും ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിച്ചു.

കാട്ടാക്കട നെയ്യാർ ഡാം, അരുവിക്കര വെള്ളറട ഉൾപ്പെടെയുള്ള റോഡുകൾക്ക് അടിയന്തര ശ്രദ്ധ നൽകി ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ

 കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച കെ.എസ്.ആർ.ടി.സി

ബസ് സർവീസുകൾ മൂന്നുമാസത്തിനുള്ളിൽ പുനഃസ്ഥാപിക്കും.

കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ നിരത്തിലെത്തുന്നത്തോടെ

പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് സമിതി വിലയിരുത്തി.

 പാറശാല ഫയർസ്റ്റേഷന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ

ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും.

 കിഴക്കുംമല കുടിവെള്ള പദ്ധതിയുടെ പ്രവർത്തികൾ ആഗസ്റ്റിൽ ആരംഭിക്കും.

 കല്ലറ ഭരതന്നൂർ എച്ച്.എസ്.എസിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച

കെട്ടിടത്തിലുണ്ടായ ചോർച്ച പരിശോധിച്ച് ഒരുമാസത്തിനുള്ളിൽ പരിഹാരം.

 കുറ്റിച്ചൽ മണ്ണൂർക്കട വാർഡിൽ 99 പേർക്ക് വനാവകാശ രേഖ നൽകുന്നതിലെ

നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാൻ നിർദ്ദശം നൽകി.

 അരുവിക്കര മണ്ഡലത്തിലെ പട്ടികവർഗ മേഖലയിൽ മൊബൈൽ

കണക്ടിവിറ്റിക്കായുള്ള പ്രവർത്തനങ്ങൾ ഒരു മാസത്തിനകം പൂർത്തിയാകും.

എം.എൽ.എമാരുടെ നിർദ്ദേശങ്ങൾ

പാറശാല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ നവീകരണം

വേഗത്തിലാക്കണമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു.

കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും

24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും ഡി.കെ. മുരളി എം.എൽ.എ ആവശ്യപ്പെട്ടു.

 കാട്ടാക്കട വെള്ളൈക്കടവ് പാലത്തിന്റെ ഇരുവശങ്ങളിലും ഫെൻസിംഗ് സംരക്ഷണം ഒരുക്കണമെന്ന്

ഐ.ബി. സതീഷ് എം.എൽ.എ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം

നിയന്ത്രിക്കാൻ നിരീക്ഷണവും ബോധവത്കരണവും ഊർജിതമാക്കണം

 ഗോത്രസാരഥി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ

വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിർദേശിച്ചു.

 വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. പേരൂർക്കട ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന 50 കോടി രൂപയുടെ നവീകരണ പ്രവർത്തനത്തിന് പുരോഗതി സമിതി ചർച്ച ചെയ്‌തു. സ്‌കൂൾ സമയങ്ങളിലെ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.