തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആധുനിക ഗ്യാസ് ഇൻസുലേറ്റഡ് 220 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് വിഴിഞ്ഞം മുക്കോലയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി,ആന്റണി രാജു,ഡോ.ശശി തരൂർ എം.പി, എം.വിൻസെന്റ് എം.എൽ.എ എന്നിവർ പങ്കെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനും സമീപ പ്രദേശങ്ങൾക്കും വൈദ്യുതി എത്തിക്കുന്നതിനായി കാട്ടാക്കട സബ് സ്റ്റേഷനിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ 220 കെ.വി ട്രാൻസ്മിഷൻ ലൈനാണ് വൈദ്യുതി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |