SignIn
Kerala Kaumudi Online
Friday, 26 April 2024 1.43 PM IST

ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ സെർവർ തകരാർ, വലഞ്ഞ് ജനങ്ങൾ

villege-office

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ വെബ്‌സൈറ്റുകൾ വീണ്ടും തകരാറിലായതിനാൽ ജില്ലയിലെ വില്ലേജ് ഓഫീസിലെ സേവനങ്ങൾ പലതും നിലച്ച മട്ടിലാണ്. ഒരാഴ്ചയായി തുടരുന്ന സെർവർ തകരാർ ഇതുവരെയും പൂർണമായും അധികൃതർക്ക് പരിഹരിക്കാനായിട്ടില്ല. സെർവർ തകരാർ ഉദ്യോഗസ്ഥരെയും ജനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ എത്തിയവർ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. സേവനങ്ങൾ ഡിജിറ്റലായി മാറിയതിനാൽ അപേക്ഷകൾ ഓൺലൈനായേ സമർപ്പിക്കാനാകൂ. കഴിഞ്ഞ മാസത്തിലും ഇത്തരത്തിൽ തകരാർ സംഭവിച്ചിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷം പരിഹരിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ വെബ്‌സൈറ്റ് മുഴുവനായി തകരാറിലായെന്നാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്. ഇൻവെർട്ടർ സൗകര്യം ഇല്ലാത്തതു മൂലം അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസവും പല വില്ലേജ് ഓഫീസിലെയും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ജനങ്ങൾ കൂടുതലായെത്തുന്ന പേട്ട വില്ലേജ് ഓഫീസിലെ സ്ഥിതി സെർവർ തകരാർ മൂലം രൂക്ഷമാവുകയാണ്. ഇവിടെ ജോലി ചെയ്യുന്ന ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് കഴിഞ്ഞ എട്ടുമാസമായി ശമ്പളം ലഭിച്ചെന്ന പരാതിയും ഉയരുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.