ആറ്റിങ്ങൽ: പാറക്വാറി ലൈസൻസ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് ആറ്റിങ്ങൽ സ്വദേശി ബഷീറിൽ നിന്നു 25 ലക്ഷം രൂപ തട്ടിയെടുത്ത കുളത്തൂപ്പുഴ റോക്ക് വുഡ് ജംഗ്ഷന് സമീപം മൂലയിൽ ഹൗസിൽ സജിൻ ഷറഫുദ്ദീനെ (42) ആറ്റിങ്ങൽ പൊലീസ് അറസ്റ്രു ചെയ്തു. ഇയാൾക്കെതിരെ കുളത്തൂപ്പുഴ, അഞ്ചൽ, തിരുവനന്തപുരം മ്യൂസിയം, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.ആറ്റിങ്ങൽ സി.ഐ പ്രതാപ ചന്ദ്രൻ, എസ്.ഐ സെന്തിൽകുമാർ, എ എസ്.ഐ ഉദയകുമാർ, താജുദ്ദീൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി ഇയാളെ റിമാൻഡുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |