മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ടീസർ റിലീസ് ചെയ്തു ഒരു ലോക്കൽ ബാറിൽ ശിവാജി ഗണേശന്റെ സിനിമ ഡയലോഗുകൾ അഭിനയിച്ച് കാണിക്കുന്ന മമ്മൂട്ടിയെ ടീസറിൽ കാണാം. ശിവാജി ഗണേശൻ അഭിനയിച്ച് 1973 ൽ പുറത്തിറങ്ങിയ ഗൗരവം എന്ന ചിത്രത്തിലെ ഡയലോഗാണ് മമ്മൂട്ടി അഭിനയിച്ച് കാണിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. തേനി ഇൗശ്വറാണ് ഛായാഗ്രഹണം. രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |