തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീജിയണൽ കാൻസർ സെന്ററിന് മുന്നിൽ ചതയദിന അന്നദാനം നടന്നു. കേരളകൗമുദി ചീഫ് മാനേജർ എസ്. വിക്രമൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി ചെയർമാൻ മുകേഷ് മണ്ണന്തല, ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ, ട്രഷറർ പ്രസാദ് നെടുമങ്ങാട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആരുമാനൂർ ദീപു, അരുൺ കഴക്കൂട്ടം, ചെമ്പഴന്തി ശ്രീകണ്ഠൻ, വിവേകാനന്ദൻ, ഷിനു പാറശാല, ചെമ്പഴന്തി യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗംങ്ങളായ അനീഷ്, ദീപക്, ഷിജു പാക്കോട് എന്നിവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് ചെമ്പഴന്തി യൂണിയൻ പ്രസിഡന്റ് അരുണിന്റെ ഭാര്യ ദേവികൃഷ്ണയാണ് ഈ മാസത്തെ അന്നദാനം സ്പോൺസർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |