തിരുവനന്തപുരം:ചെമ്പഴന്തി എസ്.എൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻമേധാവി ഡോ.എൻ.ശ്രീകലയുടെ ഇംഗ്ലീഷ് കവിതാ സമാഹാരമായ 'റെവലേഷൻസ്' മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം ചെയ്തു.
കൊല്ലം എസ്.എൻ.വനിതാ കോളേജ് സംഗീത വിഭാഗം മുൻമേധാവി ഡോ.ബി.അരുന്ധതി പുസ്തകം ഏറ്റുവാങ്ങി. പ്രസാധകരായ പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്.ഹനീഫാ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഒ.പി.വിശ്വനാഥൻ,പ്രൊഫ.വത്സവാസുക്കുട്ടി, ഡോ.ജി.ജയകുമാർ, ഡോ.ബി.അരുന്ധതി,ഡോ.ഭദ്ര.എസ്, ഡോ.ഭാവനാ രാധാകൃഷ്ണൻ, ഡോ.ശ്രീകല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |