SignIn
Kerala Kaumudi Online
Sunday, 28 April 2024 4.03 AM IST

ആദ്യദിനം തന്നെ ഹിറ്റായി ക്രെഡായ് പ്രോപ്പർട്ടി എക്‌സ്‌പോ

1

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് പാർപ്പിട പദ്ധതികൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരം തുറന്ന ദ കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ക്രെഡായ്) 29ാം എഡിഷൻ തുടക്കത്തിൽ തന്നെ വമ്പൻ ഹിറ്റ്.

എക്‌സ്‌പോയുടെ ആദ്യം ദിനം തന്നെ വൻതിരക്കാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തെ പ്രമുഖ ബിൽഡർ ഗ്രൂപ്പുകൾ പങ്കെടുക്കുന്നുണ്ട്. ഹിന്ദ്‌വെയർ ആൻഡ് ക്യൂയിയോ കമ്പനിയുടെ സഹകരണത്തോടെയുള്ള എക്‌സ്‌പോയിൽ ക്രെഡായിയുടെ 35ഓളം മെമ്പർമാരുടെ നൂറിലധികം പ്രോജക്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഏറ്റവും നല്ല ലൊക്കേഷനുകളിലുള്ള ഭവനങ്ങൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലും ആദായകരമായ വിലയിലും സ്വന്തമാക്കാനാകും. ശ്രീമൂലം ക്ളബിൽ ഒരുക്കിയിട്ടുള്ള വേദിയിൽ 44 സ്റ്റാളുകളിലായാണ് പ്രദർശനം. 40 ബിൽഡർമാരും നാല് ധനകാര്യ സ്ഥാപനങ്ങളുമാണ് എക്‌സ്‌പോയിൽ പങ്കെടുക്കുന്നത്.

എസ്.എഫ്.എസ് ഹോംസ്, ഷാനൂർ, ക്രിയേഷൻസ് വില്ലാസ് ആൻഡ് അപ്പാർട്ട്മെന്റസ്, സിൽവർ കാസിൽ ഹോംസ്, സൺ ഹോംസ്, കോർഡിയൽ പ്രോപ്പർട്ടീസ് ഇന്ത്യ ലിമിറ്റഡ്, ആർകോൺ ഹോംസ്, അസെറ്റ്, ബീക്കൺ പ്രോജക്ട്സ്, കോണ്ടോർ, ഫേവറൈറ്റ് ഹോംസ്, ആർട്ടെക്, ഹെതർ ഹോംസ്, കല്യാൺ ഡെവലപ്പേഴ്സ്, പി.ആർ.എസ് ബിൽഡേഴ്സ്, കോർഡിയൽ, മലബാർ ഡെവലപ്പേഴ്സ്,​ മരുതം ഗ്രൂപ്പ്, പ്രൈം പ്രോപ്പർട്ടീസ് ഡെവലപ്പേഴ്സ് (പി.പി.ഡി), എസ്.ഐ പ്രോപ്പർട്ടീസ്, ശ്രീധന്യ ഹോംസ്, അർബൻസ്കേപ്പ് പ്രോപ്പർട്ടീസ് (യു.എസ്.പി), വർമ്മ ഹോംസ്, ഐ ക്ളൗഡ് ഹോംസ് എന്നിവയുടെ സ്റ്റാളുകളാണ് എക്‌സ്‌പോയിലെ പ്രധാന ആകർഷണം.

ബിൽഡേഴ്സ് ഗ്രൂപ്പുകളെ കൂടാതെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാലാവധിയോടു കൂടിയ ഭവന വായ്പകൾ നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ് എന്നിവയാണ് പ്രധാനമായുള്ളത്. 24 വരെ നടക്കുന്ന എക്‌സ്‌പോയിൽ രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് പ്രവേശനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.