തിരുവനന്തപുരം:സി.ബി.എസ്.ഇ 10, 12 പരീക്ഷകളിൽ മികച്ച വിജയം നേടി തിരുവനന്തപുരം ഓക്സ്ഫോർഡ് സ്കൂൾ. 12-ാം ക്ലാസിൽ ഹൈഫ ഫാത്തിമ 94 ശതമാനം മാർക്കോടെ സയൻസ് സ്ട്രീമിൽ സ്കൂൾ ടോപ്പറായി. കൊമേഴ്സ് വിഭാഗത്തിൽ അബിന ജെ. എസ് 85 ശതമാനം മാർക്കോടെ കൊമേഴ്സ് സ്ട്രീമിൽ ഒന്നാമതെത്തി. 36 കുട്ടികളിൽ 13 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും 21 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസും നേടി. പത്താം ക്ലാസിൽ അലി ഹാഷിം 97 ശതമാനവുമായി സ്കൂൾ ടോപ്പറായി.പത്താം ക്ലാസിൽ 52 കുട്ടികളിൽ 21 പേർ ഡിസ്റ്റിംഗ്ഷനും 22 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. സ്കൂളിൽ നൂറുശതമാനം വിജയം നേടിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോ. അബ്ദുൽ സലാമും സ്കൂൾ മാനേജ്മെന്റും അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |