തിരുവനന്തപുരം:ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പള്ളിനട ജംഗ്ഷനിൽ ഓട്ടോറിക്ഷ യൂണിറ്റ് രൂപീകരിച്ചു.വാഴോട്ടുകോണം ലോക്കൽ കമ്മിറ്റി അംഗം പാപ്പാട് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന രൂപീകരണയോഗം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡുകൾ അദ്ദേഹം വിതരണം ചെയ്തു. യൂണിയൻ വട്ടിയൂർക്കാവ് മണ്ഡലം സെക്രട്ടറി കൊടുങ്ങാനൂർ വിജയൻ സ്വാഗതം പറഞ്ഞു.ബി.എസ്. ബിജു, കല്ലയം ജോയി, കൊടുങ്ങാനൂർ വിശ്വൻ, കുലശേഖരം സുരേഷ് എന്നിവർ പ്രസംഗിച്ചു. രാജാമണി, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സുരേന്ദ്രൻ.എ., സെക്രട്ടറി മുരുകേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |