തിരുവനന്തപുരം: കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം കരിയർ വളർച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തിൽ ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസുമായി ചേർന്ന് കേരളാ സ്റ്റേറ്റ് ഐ.ടി പാർക്ക്സ് നടത്തുന്ന വെബിനാർ നാളെ വൈകിട്ട് നാല് മുതൽ അഞ്ചുവരെ നടത്തും. ഫിൻജെന്റ് പ്രോഗ്രാം മാനേജർ സുജോ ജേക്കബ്, സീനിയർ ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ ടോണി ജോസഫ്, പ്രോഗ്രാം മാനേജർ രഞ്ജിത്ത് മുരളീധരൻ, സീനിയർ അസോസിയേറ്റ് അൽഫോൻസ് മേരി സേവ്യർ തുടങ്ങിയവർ സംസാരിക്കും. ഫിൻജന്റ് പ്രോസസ് ആൻഡ് ടെക്നോളജി സീനിയർ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് മോഡറേറ്ററാവും. രജിസ്ട്രേഷന്:https://bit.ly/3clZMSy
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |