SignIn
Kerala Kaumudi Online
Saturday, 27 April 2024 1.26 AM IST

ഉമറലി തങ്ങൾ സ്മാരക അവാർഡ് ദാനം

തിരുവനന്തപുരം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും വഖഫ് ബോർഡ് മുൻ ചെയർമാനുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ പേരിൽ നൽകുന്ന പ്രഥമ സ്മാരക അവാർഡ് സെപ്തംബർ 5 ന് വിതരണം ചെയ്യും. മസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവാർഡ് ഏറ്റുവാങ്ങും.കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉമറലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.രൂപീകരണ കൺവെൻഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ, എസ്.സഈദ് മുസ് ലിയാർ വിഴിഞ്ഞം എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ : ബീമാപള്ളി റഷീദ് (ചെയർമാൻ), നൗഷാദ് ബാഖവി ചിറയിൻകീഴ് (ജനറൽ കൺവീനർ), ഷംസുദ്ദീൻ അട്ടകുളങ്ങര (ട്രഷറർ),സി.പി. ഇക്ബാൽ (കോ ഓർഡിനേറ്റർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.