തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കുമാരപുരത്ത് പ്രവർത്തിക്കുന്ന കടകംപള്ളി ഗവ.ഐ.ടി ഐയിൽ പ്ലംബർ ട്രേഡിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് ജയിച്ചവർക്കും തോറ്റവർക്കും അപേക്ഷിക്കാം. ഓൺലൈനായി http://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സീറ്റുകൾ പട്ടികജാതി വിഭാഗം 80 ശതമാനം, പട്ടികവർഗവിഭാഗം 10ശതമാനം, മറ്റുവിഭാഗം 10 ശതമാനം എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ പരിശീലനത്തിന് പുറമെ യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, ഉച്ചഭക്ഷണം പോഷകാഹാരം,പാഠപുസ്തകങ്ങൾ എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്ക് പ്രതിമാസ സ്റ്റൈപന്റും ലംപ്സം ഗ്രാന്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446374109,9446850105.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |