പോത്തൻകോട്: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിനോട് ചേർന്ന് നവീകരിച്ച ലാബ് ആൻഡ് സ്കാനിംഗ് വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സൗജന്യ പ്രമേഹ രോഗനിർണയവും തൈറോയ്ഡ് ചെക്കപ്പ് ക്യാമ്പും നടക്കും. രാവിലെ 11ന് ലാബിന്റെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും രോഗനിർണയ ക്യാമ്പിന്റെയും അലോപ്പതി വിഭാഗം ക്ലിനിക്കുകളുടെയും ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എയും നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.പി. ഹരിഹരൻ അദ്ധ്യക്ഷത വഹിക്കും. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ. സഹീറത്ത് ബീവി, എം. അനിൽകുമാർ, വാർഡംഗം കോലിയക്കോട് മഹീന്ദ്രൻ, ഡോ.ബി.രാജ്കുമാർ, എസ്.വിജയൻ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9940606060.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |