തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ പട്ടത്തിനടുത്ത് പ്ളാമൂടിൽ വയോജന പഠനഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങൾക്ക് കൗൺസലിംഗ്, റിസോഴ്സ് പേഴ്സണിന് പരിശീലനം,വൃദ്ധജന സംരക്ഷണം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് പ്ളാൻ തയ്യാറാക്കുക,സംസ്ഥാന തലത്തിൽ ഓൾഡേജ് സംബന്ധിച്ച് റിസോഴ്സ് സെന്ററായി പ്രവർത്തിക്കുക തുടങ്ങിയവയാണ് ഇവിടെ നടത്തുകയെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ പറഞ്ഞു.തറക്കല്ലിടൽ ചടങ്ങ് അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എ.എൻ.നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ എൻ.ചന്ദ്രശേഖരപിള്ള, ആർ.രാജൻ,സി.പി.രവീന്ദ്രൻ,കാട്ടാക്കട രാമചന്ദ്രൻ,ജില്ലാഭാരവാഹികളായ ജി.രാജൻ, കെ.സുകുമാരനാശാരി, എസ്.ഉമാചന്ദ്രബാബു, രമ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |