SignIn
Kerala Kaumudi Online
Saturday, 27 April 2024 9.21 AM IST

ഗാന്ധിജിയുടെ നിത്യഹരിത നഗരം

തിരുവനന്തപുരം: മഹാത്മാഗാന്ധി ഇന്ത്യയുടെ നിത്യഹരിത നഗരമെന്ന് വിശേഷിപ്പിച്ച പ്രദേശമാണ് തിരുവനന്തപുരം. നെയ്യാറ്റിൻകര മുതൽ വർക്കല വരെ വിവിധ പ്രദേശങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വാല തെളിക്കാൻ അദ്ദേഹമെത്തിയിരുന്നു.

സമുദായ നേതാക്കളും ആത്മീയാചാര്യന്മാരും രാഷ്‌ട്രീയനേതാക്കളും മുതൽ തൊഴിലാളികൾ വരെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി സമ്പർക്കം പുലർത്തിയ ഗാന്ധിജി വിദ്യാലയങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം അതിഥിയായെത്തുകയും ചെയ്‌തു. അഞ്ചുതവണ കേരളത്തിലെത്തിയ ഗാന്ധിജി നാലുതവണയാണ് ഇന്നത്തെ തിരുവനന്തപുരം ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്. മാധവിമന്ദിരത്തിലും ഭക്തിവിലാസം ബംഗ്ലാവിലും ശിവഗിരിയിലും ഉൾപ്പെടെ അദ്ദേഹം താമസിച്ചു. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രമടക്കം അദ്ദേഹം സന്ദർശിച്ചു.

ആദ്യ രണ്ടുതവണയും സെക്രട്ടേറിയറ്റിന് പിന്നിലെ പുത്തൻ കച്ചേരി മൈതാനത്ത് ( ഇന്നത്തെ സെൻട്രൽ സ്റ്റേഡിയം ) നടന്ന പൊതുസമ്മേളനങ്ങളിലാണ് ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്‌തത്. അവസാന സന്ദർശനത്തിൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു പൊതുസമ്മേളനം.

അനന്തപദ്മനാഭന്റെ മണ്ണിൽ ഗാന്ധിജി എത്തിച്ചേർന്ന

പ്രധാനപ്പെട്ട സ്ഥലങ്ങളും കൂടിക്കാഴ്‌ചകളും

1925ൽ കൊല്ലം വഴി തിരുവനന്തപുരത്ത്

മാർച്ച് 12: വർക്കലയിൽ റീജന്റ് സേതുലക്ഷ്മിഭായിയെ സന്ദർശിച്ചു. തുടർന്ന്

ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവുമായി കൂടിക്കാഴ്‌ച.
മാർച്ച് 13: ശിവഗിരി മഠത്തിന്റെ സ്വീകരണം.

മാർച്ച് 13: കവടിയാർ കൊട്ടാരത്തിൽ തിരുവിതാംകൂർ മഹാരാജാവിനെയും മഹാറാണിയെയും ദിവാനെയും സന്ദർശിച്ചു. ഫോർട്ട് ഹൈസ്‌കൂൾ, ഗേൾസ് സ്‌കൂൾ, സയൻസ് കോളേജ്, ലാ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം.

മാർച്ച് 14: ബാലരാമപുരം പുലയ സ്‌കൂൾ സന്ദർശനം. നെയ്യാറ്റിൻകര, കളിയിക്കാവിള, കുഴിത്തുറ, തക്കല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കന്യാകുമാരിയിലേക്ക്.

മാർച്ച് 15: തിരുവനന്തപുരത്ത് മടങ്ങിയെത്തി. കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പൊതുസമ്മേളനം

1927ൽ നാഗർകോവിൽ വഴി തിരുവനന്തപുരത്ത്

ഒക്‌ടോബർ 9: ശ്രീചിത്തിര തിരുനാൾ ബാലരാമവർമയെയും റീജന്റ് സേതുലക്ഷ്മിഭായിയെയും കണ്ട് തിരുവാർപ്പ് ക്ഷേത്ര റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. വി.ജെ.ടി ഹാളിൽ മഹിളാ സമ്മേളനം. പ്രവേശനം ടിക്കറ്റുവച്ച് നടത്തിയതിനെ ഗാന്ധിജി വിമർശിച്ചു. പുത്തൻ കച്ചേരി മൈതാനത്ത് പൊതുയോഗം.

1934ലെ സന്ദർശനം

ജനുവരി 20: തിരുവനന്തപുരത്ത് പൊതുയോഗം.
ജനുവരി 21: ഹരിജൻ ഹോസ്റ്റൽ സന്ദർശനവും മഹിളാ സമ്മേളനവും.

പാപ്പനംകോടും നെയ്യാറ്റിൻകരയും പൊതുസമ്മേളനം. അമരവിളയിൽ

ക്രിസ്‌ത്യൻ ഹരിജന സമ്മേളനം. കുഴിത്തുറ, തക്കല വഴി നാഗർകോവിൽ.

1937ൽ അവസാന സന്ദർശനം

ജനുവരി 12: തിരുവനന്തപുരം മുനിസിപ്പാലിറ്റിയുടെ സ്വീകരണം. മംഗളപത്രം നൽകി അദ്ദേഹത്തെ ആദരിച്ചു.

ജനുവരി 13: ഹിന്ദി ബിരുദദാന സമ്മേളനത്തിൽ പ്രസംഗം. പദ്മനാഭസ്വാമി ക്ഷേത്രം, ഹരിജൻ ഹോസ്റ്റൽ സന്ദർശനങ്ങൾ.

ജനുവരി 14: വെങ്ങാനൂരിൽ അയ്യങ്കാളിയുമായി കൂടിക്കാഴ്‌ച

ജനുവരി 16: വർക്കല ശിവഗിരി മഠത്തിൽ സമ്മേളനം. പാരിപ്പള്ളി വഴി കൊല്ലത്തേക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.