തളിപ്പറമ്പ്: ചൂതാട്ടക്കാരനെ കഞ്ചാവ് സഹിതം തളിപ്പറമ്പ സർക്കിൾ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചെങ്ങളായി നെല്ലിക്കുന്നിലെ റിട്ടോ എന്ന ടി. സെബാസ്റ്റ്യനെ(30) ആണ് പ്രിവന്റീവ് ഓഫീസർ എം.വി അഷ്റഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചുഴലി ചെങ്ങളായി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്. ഉത്സവ സീസണിൽ ചൂതാട്ടക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സീസൺ അല്ലാത്തതിനാൽ കഞ്ചാവ് വിൽപ്പന നടത്തി വരുമാനം കണ്ടെത്തുകയായിരുന്നു. സെബാസ്റ്റ്യന് കഞ്ചാവ് എത്തിച്ചു നൽകുന്നയാളെ സംബന്ധിച്ച് ഉൾപ്പെടെ എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |