തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ പി.എസ്.സി ആസ്ഥാനത്ത് ചെയർമാൻ അഡ്വ. എം.കെ. സക്കീർ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ചെയർമാൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.അംഗങ്ങളായ ജി. രാജേന്ദ്രൻ, പി.കെ. വിജയകുമാർ, ഡോ. സി.കെ. ഷാജിബ്, എസ്. വിജയകുമാരൻ നായർ, രമ്യ വി.ആർ. എന്നിവർസംസാരിച്ചു.സെക്രട്ടറി സാജു ജോർജ്ജ് സ്വാഗതവും അഡീഷണൽ സെക്രട്ടറി വി.ബി. മനുകുമാർ നന്ദിയും പറഞ്ഞു. പരീക്ഷാകൺട്രോളർ എസ്. അനിത, അഡീഷണൽ സെക്രട്ടറി ബിന്ദു.വി.ജി,ജോയിന്റ് പരീക്ഷാ കൺട്രോളർ സി. ഇന്ദുകല തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജീവനക്കാർ അവതരിപ്പിച്ച ദേശഭക്തിഗാനവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |