തിരുവനന്തപുരം: ടി.കെ.എം കോളേജ് ഓഫ് എൻജിനിയറിംഗ് അലുമിനി അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ 31ാം വാർഷികത്തോട് അനുബന്ധിച്ച് കുടുംബസംഗമവും ഗുരുവന്ദനവും അസോസിയേഷൻ പ്രസിഡന്റ് രാമവർമ്മയുടെ അദ്ധ്യക്ഷതയിൽ പി.എം.ജിയിലെ ഹോട്ടൽ പ്രശാന്തിൽ നടന്നു. ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജമോഹൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ പ്രിൻസിപ്പൽ പി.ഒ.ജെ ലബ്ബ, ആദ്യകാല സിവിൽ എൻജിനിയറിംഗ് അദ്ധ്യാപകൻ ഉമ്മൻ സാമുവൽ, എന്നിവരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പൂർവ വിദ്യാർത്ഥികളായ സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, കെ.എസ്.ഇ.ബി ഫിനാൻസ് ഡയറക്ടർ വി.ആർ ഹരി, ബ്രഹ്മോസ് മാനേജിംഗ് ഡയറക്ടർ ജോസഫ് എന്നിവരെ ആദരിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് വിമൽ പ്രകാശ്, സെക്രട്ടറി എസ്.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |