SignIn
Kerala Kaumudi Online
Friday, 26 April 2024 10.39 AM IST

ശിവഗിരി സ്കൂൾ അങ്കണത്തിൽ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ചു

fg

ശിവഗിരി: ശ്രീനാരായണഗുരുദേവൻ സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിന്റെ മുൻവശത്ത് ചിങ്ങപ്പുലരിയിൽ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രത്യേകം പണികഴിപ്പിച്ച മണ്ഡപത്തിൽ ഇന്നലെ രാവിലെ ശിവഗിരി ശ്രീനാരായണധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് പ്രതിഷ്ഠാകർമ്മം നിർവഹിച്ചത്.
ഗുരുദേവ മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി ബോധിതീർത്ഥ, ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, അഡ്വ. വി. ജോയി എം.എൽ. എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, സ്വാമി വിദ്യാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ദേശികാനന്ദ യതി, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ശ്രീനാരായണദാസ്, സ്വാമി പത്മാനന്ദ തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.
ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. പ്രതിഷ്ഠാ ചടങ്ങിനെത്തിയ സ്വാമി സച്ചിദാനന്ദയെ സ്കൂൾ കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ പൂർണ്ണകുംഭം നൽകി വരവേറ്റു. ഇംഗീഷ് മീഡിയം നഴ്സറി വിഭാഗത്തിനായി പണി കഴിപ്പിച്ച മഴവിൽ ബ്ലോക്ക് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ കോഫിഹൗസും പ്രവർത്തനം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.