തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായുള്ള വിവിധ ഒഴിവിലേക്ക് 26, 27 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തും.റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് അഡ്മിഷനിൽ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 10.30ന് മുമ്പായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. അഡ്മിഷന് വേണ്ടവർ എസ്. എസ്.എൽ.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, കെ.ജി.സി.ഇ എന്നിവയുടെ മാർക്ക് ലിസ്റ്റും, ജാതി, വരുമാനം, ക്രീമിലെയർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി അടക്കമുള്ള എല്ലാ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ :7025577773/ 9020796829. കൂടുതൽ വിവരങ്ങൾക്ക് www. polyadmission.org /let.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |