തിരുവനന്തപുരം: സി.എസ്.ഐ സഭാ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം ജർമ്മനിയിൽ
ആഗോള സഭാ കൗൺസിൽ (ഡബ്യു.സി.സി) സമ്മേളനത്തിൽ പങ്കെടുക്കും.ജർമ്മനിയിലെ കാൾസയിൽ സെപ്തംബർ 8 വരെ നടക്കുന്ന സമ്മേളനത്തിൽ ഉപദേശക പ്രതിനിധിയായാണ് മോഡറേറ്റർ പങ്കെടുക്കുന്നത്. ക്രിസ്തുവിന്റെ സ്നേഹം ലോകത്തെ ഐക്യത്തിലേക്കും അനുരഞ്ജനത്തിലേക്കും നയിക്കുന്നു എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ തലങ്ങളിൽ ചർച്ച നടക്കും. നൂറ്റിഅമ്പതോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ സഭാ വിഭാഗങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. എട്ടു വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനത്തിൽ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾപരിഹരിക്കാനുള്ള സംഭാവനകൾ നൽകാനാവുമെന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സഭയുടെ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലം പ്രത്യാശ പ്രകടിപ്പിടിച്ചു.
സഭയിലെ ചിലർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം ബിഷപ്പിന്റെ വിമാനയാത്ര അന്വേഷണ ഏജൻസികൾ തടസ്സപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |