വിഴിഞ്ഞം: കോവളം ബേക്കൽ ദേശീയ ജലപാത നിർമ്മാണ ആരംഭിക്കുന്നതിന് മുൻപ് പനത്തുറ പ്രദേശത്തെ അലൈൻമെന്റ് പുനസ്ഥാപിക്കണമെന്ന് അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പാടശേരി ഉണ്ണി, ജില്ലാ വൈസ് പ്രസിഡന്റ് നീറമൺകര ജോയ്, ജില്ലാ ജോയിന്റ് സെക്രട്ടറി പൊഴിയൂർ പ്രസാദ്, നെല്ലിയോട് ഗിരീശൻ, എസ്.പ്രശാന്തൻ, എസ്. വിജയകുമാർ, വാഴമുട്ടം മധു, ആഴാംകാൽ ബിനു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |