തിരുവനന്തപുരം: ജില്ലയിലെ മണ്ഡലങ്ങൾ റസിഡന്റ്സ് അസോസിയേഷനുകൾ,അപ്പാർട്ട്മെന്റുകൾ എന്നിവ കേന്ദ്രീകരിച്ച് അധാർ വോട്ടർ പട്ടികയുമായി ലിങ്ക് ചെയ്യുന്നതിനുള്ള ക്യാമ്പുകൾ സംഘടിപ്പിക്കും. ഒരു മണ്ഡലത്തിൽ ദിവസം അഞ്ച് ക്യാമ്പ് വീതം ഉണ്ടാകും. വോട്ടർമാർക്കും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്കും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയോ ബൂത്ത് ലെവൽ ഓഫീസർമാരെയോ ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്താം. വോട്ടർ ഐ.ഡി കാർഡ് നമ്പരും ആധാർ നമ്പരും ഉപയോഗിച്ച് ലളിതമായി ആധാർ ലിങ്ക് ചെയ്യാൻ സാധിക്കും. കാട്ടാക്കട താലൂക്കിൽ വിജ്ഞാൻ കോളേജിലും,വർക്കല താലൂക്കിൽ ഇടവ വില്ലേജിലും ക്യാമ്പുകൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |