SignIn
Kerala Kaumudi Online
Saturday, 27 April 2024 12.31 AM IST

വാക്‌സിനേഷൻ കാമ്പെയിൻ

1

തിരുവനന്തപുരം: നഗരത്തിലെ വളർത്തുനായ്‌ക്കൾക്കും തെരുവുനായ്‌ക്കൾക്കും പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്ന നഗരസഭയുടെ കാമ്പെയിൻ ആരംഭിച്ചു. ആദ്യഘട്ടം വളർത്തുനായ്‌ക്കൾക്കുള്ള കുത്തിവയ്പ്പാണ് നടത്തിയത്. ആദ്യ ദിവസമായ ഇന്നലെ 342 വളർത്തുനായ്‌ക്കൾക്ക് വാക്‌സിനേഷൻ നൽകി. 320 പേർക്ക് ലൈസൻസ് വിതരണം ചെയ്‌തു. 20 വരെയാണ് വളർത്തുനായ്‌ക്കൾക്കുള്ള പേവിഷ പ്രതിരോധകുത്തിവയ്പ്പ്.

നഗരസഭയ്‌ക്ക് കീഴിലെ 15 വെറ്ററിനറി സെന്ററുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക്12 വരെയാണ് ക്യാമ്പ് നടത്തുന്നത്. ഒരു വർഷത്തിലധികമായി വാക്‌സിൻ നൽകാത്ത വളർത്തുനായ്‌ക്കളെ എത്തിക്കണം. വാക്‌സിനെടുത്താൽ വളർത്തുമൃഗ ലൈസൻസ് നൽകും. ലൈസൻസെടുക്കാത്തവയുടെ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. 25 മുതൽ തെരുവുനായ്‌ക്കൾക്ക് വാക്‌സിൻ നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.