തിരുവനന്തപുരം:തേക്കുംമൂട് റസിഡന്റ്സ് അസോസിയേഷന്റെ പതിനാറാമത് കുടുംബ സംഗമം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ.മോഹൻറോയ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ടി.ജോതിസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർ മേരിപുഷ്പം, മുൻ കൗൺസിലർ ബിനു. ഐ. പി, മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പി. ആർ. ഒ എസ്. ഐ. ഷാജഹാൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി തേക്കുംമൂട് സുമേഷ് സ്വാഗതവും അരുൺകുമാർ .കെ.വി നന്ദിയും പറഞ്ഞു. പ്ലസ് ടുവിന് ഉന്നത വിജയം നേടിയ ഭാഗ്യ മാത്യു, മുതിർന്ന അംഗങ്ങളായ ബി. ശ്രീനിവാസൻ, ടി. പി. ജേക്കബ്, ലിറ്റ ഗ്രേസി സാമുവൽ എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |