തിരുവവനന്തപുരം: രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വോട്ടർ പട്ടിക കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും അതിന് ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാനായി തങ്ങളെ സമീപിക്കുന്ന ബൂത്ത് ലെവൽ ഓഫീസറുമായി ഓരോ വോട്ടർമാരും സഹകരിക്കണമെന്നും കളക്ടർ ജെറോമിക് ജോർജ് അഭ്യർത്ഥിച്ചു. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശപ്രകാരമുള്ള ആധാർ ബന്ധിപ്പിക്കൽ നടപടികൾ ജില്ലയിൽ ത്വരിതഗതിയിൽ നടന്നുവരികയാണ്. ഇതുവരെ ജില്ലയിൽ ആറുലക്ഷത്തിലധികം പേർ ഈ പ്രക്രിയ പൂർത്തീകരിച്ചു. www.nvsp.in എന്ന വെബ്സൈറ്റ് വഴിയും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും വ്യക്തികൾക്ക് നേരിട്ടോ അതാത് ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ വോട്ടർ പട്ടികയുമായി ആധാർ ബന്ധിപ്പിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |