തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെയും വിമെൻ ഇൻ ഏവിയേഷൻ സംഘടനയുടെയും നേതൃത്വത്തിൽ ഗേൾസ് ഇൻ ഏവിയേഷൻ ഡേ ആചരിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ 25 ബിരുദ വിദ്യാർത്ഥിനികളാണ് ചടങ്ങിൽ പങ്കെടുത്തത്.
എയർ ട്രാഫിക് കൺട്രോൾ, എയർപോർട്ട് എൻജിനിയറിംഗ്, സുരക്ഷ, ടെർമിനൽ മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം തുടങ്ങി വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും വിമാനത്താവളത്തിലെ വിവിധ വകുപ്പുകളിലെ വനിതാ മേധാവികൾ വിദ്യാർത്ഥിനികളുമായി സംവദിച്ചു. സെന്റ് സേവ്യേഴ്സ് കോളേജിലെ വിമെൻസ് സ്റ്റഡീസ് സെന്ററിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥിനികൾ പരിപാടിയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |