കോഴിക്കോട്: എം.ഡി.എം എയുമായി യുവാവ് പിടിയിൽ. ചേളന്നൂർ എക്സൈസ് ഇൻസ്പക്ടർ പി.സുരേഷിന്റെ നേതൃത്വത്തിൽ കുമാരസ്വാമി, ചേളന്നൂർ, അമ്പലത്ത്കുളങ്ങര,പാലത്ത്, പൊട്ടൻമുറി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ടു കേസുകളിലായി 0.8 ഗ്രാം എം.ഡി.എം എ പിടികൂടിയത് . കക്കോടി കിഴക്കുമുറി ദേശത്ത് മാടത്തിൻ മീത്തൽ വീട്ടിൽ പ്രസൂൺ ( 30) നെ 0.4 ഗ്രാം എം.ഡി.എ യുമായും വാഹന പരിശോധനയിൽ പൊട്ടമുറി വെച്ച് ബൈക്കിൽ കടത്താൻ ശ്രമിച്ച 0.4 ഗ്രാം എം.ഡി.എം എയും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു . ബൈക്ക് കസ്റ്റടിയിൽ എടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സി.കെ ബാബുരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ , സുജിൽ.എസ് ,അഷിൽദ് .പി.എസ് ,എക്സൈസ് ഡ്രൈവർ പ്രബീഷ് .എൻ.പിഎന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |