പോത്തൻകോട്:ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് സൗജന്യ ഒ.പി.വിഭാഗം ബ്ലോക്കിൽ നാളെ അസ്ഥി-സന്ധിരോഗ നിർണ്ണയക്യാമ്പ് നടത്തും.രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനങ്ങൾക്ക് പുറമെ മരുന്ന് സൗജന്യമായി നൽകും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ ബോൺ ഡെൻസിറ്റി പരിശോധനയും ലാബ് ടെസ്റ്റുകളിൽ 50% ഇളവും നൽകുമെന്ന് ക്ലിനിക്കൽ കോർഡിനേറ്റർ ഡോ.പ്രകാശ്.എസ്.എൽ അറിയിച്ചു.രജിസ്ട്രേഷന് 0471-2410047,2410048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |