SignIn
Kerala Kaumudi Online
Saturday, 27 April 2024 4.29 AM IST

എയിംസ് കാസർകോടിന് അനുവദിക്കണം: സി.പി. ജോൺ

♦സമര നേതാക്കൾ ഗവർണറെ കണ്ടു

തിരുവനന്തപുരം: ദയാബായിയുടെ സമരത്തോട് ഇടത് സർക്കാർ കാണിക്കുന്ന ക്രൂരമായ അവഗണന അവസാനിപ്പിക്കണമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ ആവശ്യപ്പെട്ടു. ദയാബായി നടത്തുന്ന നിരാഹാരസമരത്തിന്റെ പന്ത്രണ്ടാം ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിംസ് കാസർകോട് തന്നെ സ്ഥാപിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം സമരക്കാരോട് പറഞ്ഞു. എം. ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എം. ഹസ്സൻ, കാന്തപുരം നജീബ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. സമര നേതാക്കൾ പിന്നീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നൽകി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അറി​യി​ച്ചു.


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.