തിരുവനന്തപുരം: സലിൻ മാങ്കുഴിയുടെ 'പത യു/എ' എന്ന കഥാ സമാഹാരത്തിനും വിനോദ് വൈശാഖിയുടെ 'പുരികങ്ങൾക്കിടിയിലെ സൂര്യോദയം'ത്തിന് മികച്ച കവിതാസമാഹാരത്തിനും തിക്കുറിശ്ശി ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം ലഭിച്ചു. പി.ആർ.ഡി അഡീഷണൽ ഡയറക്ടറാണ് സലിൻ മാങ്കുഴി. മലയാളം മിഷൻ രജിസ്ട്രാറാണ് വിനോദ് വൈശാഖി.മറ്റ് പുരസ്കാരങ്ങൾ: നോവൽ- അറവ് (രാജീവ് ഇടവ), നാടകം- ഏലി ഏലി ലമാ സബക്താനി (ജിഷ അഭിനയ), ചലച്ചിത്ര ഗ്രന്ഥം- ഇന്ദ്രനീലം (രമേശ്ബിജു, ചാക്ക), ചരിത്രനോവൽ- സ്മൃതിഗീതം (അനിൽ ചേർത്തല), കുറ്റാന്വേഷണ നോവൽ - ഏഴാമത്തെ കല്ലറ (ഋതുപർണ), ശാസ്ത്രഗ്രന്ഥം - ശാസ്ത്ര മഞ്ജുഷ (എൻ.ആർ.സി. നായർ പരശുവയ്ക്കൽ), കുട്ടികളുടെ ഗ്രന്ഥം - ദക്ഷിണ നളന്ദ എന്ന കാന്തളൂർശാല (നഥാൻ വി.ഫെലിക്സ്).തിക്കുറിശ്ശിയുടെ ജന്മദിനമായ 16ന് വൈകിട്ട് 4ന് പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ബേബിമാത്യു സോമതീരവും സെക്രട്ടറി രാജൻ വി.പൊഴിയൂരും അറിയിച്ചു. ഫൗണ്ടേഷന്റെ സാംസ്കാരിക കലാവിഭാഗമായ 'സുകുമാരകല' മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.ജോസ് കെ.മാണി എം.പി മുഖ്യാതിഥിയായിരിക്കും. ഗവ. വിമെൻസ് കോളേജ് വിദ്യാർത്ഥിനി പവ്യ ജെ.എസിന്റെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പ്രകാശനം ചെയ്യും. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് അനന്തപുരം രവിയെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |