തിരുവനന്തപുരം : പൂജപ്പുരയിലെ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ആയുർവേദ ദിനാഘോഷങ്ങൾ നാളെ സമാപിക്കും.ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഇൻചാർജ് ഡോക്ടർ വി.സഭോസ് വാർത്താസമ്മേളമനത്തിൽ അറിയിച്ചു.രാവിലെ 7.30ന് പൂജപ്പുര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാരംഭിക്കുന്ന വാക്കത്തോൺ ഐ.സി.എം.ആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.നന്ദിനി കുമാർ ഫ്ലാഗ് ഒാഫ് ചെയ്യും.നാളെ രാവിലെ 8ന് സമാപന സമ്മേളനവും നടക്കും.ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ഡോ.ദീപ്തി.ജി.എൻ,റിസർച്ച് ഓഫീസർ ഡോ. പ്രവീൺ ബാലകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |