തിരുവനന്തപുരം: ചിത്തിര തിരുനാൾ, സേതു പാർവതി ബായി ജയന്തിയോടനുബന്ധിച്ച് സ്വാതി തിരുനാൾ സംഗീതസഭയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീളുന്ന നൃത്ത-സംഗീതോത്സവം 27 മുതൽ നവംബർ രണ്ട് വരെ കോട്ടയ്ക്കകം കാർത്തിക തിരുനാൾ തിയേറ്ററിൽ നടക്കും.27ന് വൈകിട്ട് 5.30ന് രാജകുടുംബാംഗവും സംഗീതജ്ഞനുമായ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് 5.50ന് ഡോ.കെ.എൻ. രംഗനാഥ ശർമ്മയുടെ സംഗീതക്കച്ചേരി.28 മുതൽ വൈകിട്ട് 5.30ന് കച്ചേരികളാരംഭിക്കും. 28ന് എസ്. നവീൻ, 29ന് ഡോ. തോപ്പൂർ സായിറാം, 30ന് മൈസുരു ചന്ദൻകുമാർ, 31ന് ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, നവംബർ 1ന് എൻ.ജെ. നന്ദിനി എന്നിവരുടെ സംഗീതക്കച്ചേരികൾ നടക്കും. നവംബർ രണ്ടിന് വൈകിട്ട് 5.30ന് മാർഗി സജീവ് നാരായണ ചാക്യാർ അവതരിപ്പിക്കുന്ന പാഞ്ചാലീ സ്വയംവരം ചാക്യാർകൂത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |