SignIn
Kerala Kaumudi Online
Saturday, 27 April 2024 3.55 AM IST

കേന്ദ്രത്തിന്റെ 500 കോടിയിൽ പ്രതീക്ഷയോടെ സർക്കാർ

 നഗരവികസനത്തിന് വാട്ടർ സെൻസിറ്റീവ് അർബൻ ഡിസൈൻ ആൻഡ് പ്ളാനിംഗ് പദ്ധതി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്നുള്ള 500 കോടി രൂപയുടെ ഫണ്ട് ലക്ഷ്യമിട്ട് നഗരവികസനത്തിന് വേഗം കൂട്ടാനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി നഗരവികസനത്തിന് വാട്ടർ സെൻസിറ്റീവ് അർബൻ ഡിസൈൻ ആൻഡ് പ്ളാനിംഗ് ( ഡബ്ലിയു.എസ്.യു.ഡി.പി)​ എന്ന പദ്ധതി തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.

നഗരങ്ങളിലെ വെള്ളപ്പൊക്കം തടയുന്നതിന് 2040ലെ കരട് മാസ്‌റ്റർ പ്ലാനിൽ നഗരസഭ വിഭാവനം ചെയ്‌തിട്ടുള്ള സ്‌പോഞ്ച് സിറ്റി,​ഡ്രെയിനേജ് പദ്ധതികളുടെ അനുബന്ധമായാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ജലവിതരണം, ​മഴവെള്ള സംസ്‌കരണം,​ ഭൂഗർഭ ജലസംരക്ഷണം എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യവും ഇതിനുണ്ട്. പൈലറ്റ് പദ്ധതിയെന്ന നിലയിലാണ് തലസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത്. 2023 ജനുവരിയിൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരത്തെ കൂടാതെ കൊച്ചിയിലും കോഴിക്കോട്ടും പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. ഡബ്ലിയു.എസ്.യു.ഡി.പിക്ക് ഒപ്പം പ്രാദേശിക നീരുറവകളും അത് ഉൾക്കൊള്ളുന്ന ജലത്തിന്റെ അളവും കണ്ടെത്തി സന്തുലിതമായി നിലനിറുത്തുന്ന അക്വിഫെർ സംവിധാനവും നടപ്പാക്കും. കേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരം കേരളം ഗ്രൂപ്പ് 3ലാണ് ഉൾപ്പെടുന്നത്. അതിനാൽ തന്നെ നഗരപരിഷ്കാര പദ്ധതി അനുസരിച്ച് 500 കോടിയുടെ ധനസഹായത്തിന് സംസ്ഥാനത്തിന് അർഹതയുണ്ട്. തുക കേന്ദ്രം അനുവദിക്കണമെങ്കിൽ നഗരപരിഷ്‌കരണത്തിന് സ്വീകരിച്ച നടപടികളുടെ തത്‌സ്ഥിതി റിപ്പോർട്ട് നൽകണം. അതിന്റെ ഭാഗമായാണ് പദ്ധതികൾ അതിവേഗം നടപ്പാക്കുന്നത്.

ഡബ്ലിയു.എസ്.യു.ഡി.പിയുടെ ലക്ഷ്യങ്ങൾ


 കുളങ്ങൾ,​തടാകങ്ങൾ,​തണ്ണീർത്തടങ്ങൾ എന്നിവ വൃത്തിയായി സംരക്ഷിക്കുക

 ജലാശയങ്ങളെ അനുബന്ധ ജലസ്രോതസായി പ്രയോജനപ്പെടുത്തുക

 മാലിന്യങ്ങൾ നീക്കി ജലാശയങ്ങളുടെ സുഗമമായ ഒഴുക്കിന് വഴിയൊരുക്കുക

 പൊതുസ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക

 മലിനജലം റീസൈക്കിൾ ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുക

 വെള്ളം ഒഴുകിപ്പോകാനുള്ള കൈവഴികൾ അടഞ്ഞിട്ടുണ്ടെങ്കിൽ അവ പുനഃക്രമീകരിക്കുക

സ്‌പോഞ്ച് സിറ്റി പദ്ധതി


ചൈനയിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് സ്‌പോഞ്ച് സിറ്റി പദ്ധതി. വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും മറികടക്കാൻ സ്‌പോഞ്ച് സിറ്റി പദ്ധതി കൊണ്ടുവരണമെന്ന നിർദ്ദേശം നഗര ദുരന്തനിവാരണ അതോറിട്ടിയാണ് മുന്നോട്ടുവച്ചത്. പുറത്ത് കെട്ടിനിൽക്കുന്ന ജലം അകത്തേക്ക് വലിച്ചെടുക്കുന്ന ക്രമീകരണമാണിത്. ആദ്യഘട്ടമായി ഓടകളുടെ നവീകരണമാണ് നടപ്പാക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.