തിരുവനന്തപുരം:ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി മലയാള വിഭാഗം ഏകദിന സെമിനാർ സംഘടിപ്പിച്ചു. ശ്രീനാരായണഗുരു ഒാപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.സി.ഉദയകല ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.എസ്.ആർ.റെജി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ സെക്രട്ടറി ടി.അഭിലാഷ്,എം.എൻ.സാബു,വിഷ്ണുഷാജ്,ലിലിൻ വി.ഭാസ്കരൻ,വി.കെ.പ്രീത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |