തിരുവനന്തപുരം: കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ സംസ്ഥാന ശിശുവികസന വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിലും (പദ്മിനി വർക്കി സ്മാരകം, സ്വാധാർ ഗൃഹ് -സഹജ, നെട്ടയം) ഫാമിലി കൗൺസലിംഗ് സെന്ററിലും (അറ്റാച്ചഡ് ടു പൊലീസ് വുമൺ സെൽ, മേട്ടുക്കട തൈക്കാട്) ഓരോ ലീഗൽ കൗൺസലർ തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യത- നിയമ ബിരുദം. സ്ത്രീപക്ഷ കാഴ്ചപ്പാടുള്ള, സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്നുവർഷത്തെ പരിചയം ഉള്ളവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം (വനിതകൾക്ക് മുൻഗണന).15 ദിവസത്തിനകം ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, വർക്കിംഗ് വിമെൻസ് അസോസിയേഷൻ, കന്റോൺമെന്റ് ഹൗസിനു സമീപം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |