തിരുവനന്തപുരം: പട്ടം സെന്റ് മേരീസിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം രണ്ട് ദിനം പിന്നിടുമ്പോൾ 973 പോയിന്റോടെ ആറ്റിങ്ങൽ ഉപജില്ല മുന്നിൽ. 887 പോയിന്റ് നേടി കിളിമാനൂർ ഉപജില്ല രണ്ടാം സ്ഥാനത്തും 852 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് മൂന്നാം സ്ഥാനത്തും ആണ്.സ്കൂളുകളിൽ 276 പോയിന്റോടെ ആറ്റിങ്ങൽ ഗവ: ഗേൾസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും 255 പോയിന്റോടെ കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 215 പോയിന്റോടെ കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.
ഗണിതശാസ്ത്ര മേള കൂടാതെ, ഐ.ടി., പ്രവൃത്തി പരിചയ മേള തുടങ്ങിയവയും ഇന്നലെ നടന്നു.ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ,കളിമൺ രൂപങ്ങൾ, പേപ്പർ ക്രാഫ്റ്റ്,ചന്ദനത്തിരി നിർമ്മാണം മുതലായവയായിരുന്നു പ്രവൃത്തി പരിചയത്തിലെ ഇനങ്ങൾ. ഇലക്ട്രിക്കൽ സർക്ക്യൂട്ട് നിർമ്മാണം,മൾട്ടിമീഡിയ പ്രസന്റേഷൻ,ഐ.സി.ടി ടീച്ചിംഗ് മത്സരം എന്നിവയിലും വിദ്യാർത്ഥികൾ പങ്കെടുത്തു. ഇന്ന് പ്രവൃത്തിപരിചയ മേളയിലെ പ്രദർശന വിഭാഗത്തിലെ മത്സരങ്ങൾ നടക്കും. വൈകിട്ട് 3.30ന് ആരംഭിക്കുന്ന സമാപനസമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി.കെ.രാജു അദ്ധ്യക്ഷനാകും.
ഈഫൽ ടവറാണ് താരം
മേളയിൽ ഇക്കുറി തിളങ്ങിയത് ഈഫൽ ടവറാണ്.ഒന്നും രണ്ടും അല്ല ,ഏഴ് പേരാണ് ലോക പ്രശസ്തമായ ഈഫൽ ടവറിന്റെ സ്റ്റിൽ മോഡൽ നിർമ്മിച്ചത്. വന്യൂ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഗണിതശാസ്ത്ര മേളയാണ് കൗതുകമുണർത്തുന്ന കാഴ്ചകൾക്ക് വേദിയായത്.ചാർട്ട് പേപ്പർ, ഫോറെക്സ് ഷീറ്റ്, കാർഡ്ബോർഡ് മുതലായ വസ്തുക്കളാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചത്. ഈഫൽ ടവറിൽ നിറയെ കണക്കിന്റെ രൂപങ്ങളാണ് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. പാരീസിൽ പോകാൻ ആഗ്രഹമുള്ളത് കൊണ്ട് ഈഫൽ ടവർ നിർമ്മിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |