തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 'എസ്.യു.ടി ഇൻസ്റ്റിറ്റൂട്ട് ഒഫ് പാരാമെഡിക്കൽ സയൻസസ് (എസ്.ഐ.പി.എസ്) രണ്ടാമത്തെ ബാച്ച് പ്രവർത്തനം ആരംഭിച്ചു. ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ഏഴ് കോഴ്സുകളിലായി 32 വിദ്യാർത്ഥികൾക്കാണ് ഈ വർഷം പ്രവേശനം നൽകിയിട്ടുള്ളത്. ഈ കോഴ്സുകൾ ഭാരത് സേവക് സമാജ് (ബി.എസ്.എസ്) ന്റെ പാഠ്യപദ്ധതി പ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്.എസ്.യു.ടിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. രാജശേഖരൻ നായർ,ഡോ. ഉണ്ണികൃഷ്ണൻ,മെഡിക്കൽ സൂപ്രണ്ട് അനൂപ് ചന്ദ്രൻ പൊതുവാൾ,സി.എൽ.ഒ രാധാകൃഷ്ണൻ നായർ,നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ്ബ്,നഴ്സിംഗ് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.രാജീവ് എന്നിവർ സംസാരിച്ചു. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ അനുരാധ ഹോമിൻ, എച്ച്.ആർ മാനേജർ ദേവി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |