വിഴിഞ്ഞം: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐ.സി.സി) ദേശീയ സമ്മേളനം കോവളം ലീല റാവിസിൽ ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി പ്രസിഡന്റ് ഡോ.ഡി. രാജശേഖർ, ഡോ.സി.എൻ.മഞ്ജുനാഥ്, പ്രസിഡന്റ് ഇലക്ട് ഡോ.പി.ബി. ജയഗോപാൽ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. അശോകൻ പി.കെ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.മധു ശ്രീധരൻ, ഡോ.എൽ. ശ്രീധർ, സെക്രട്ടറി ഐ സി സി എന്നിവർ സംസാരിച്ചു.
കാർഡിയാക് ഇമേജിംഗ്, ഇലക്ട്രോഫിസിയോളജി തുടങ്ങിയ വിഷയങ്ങളിൽ ശില്പശാലകൾ നടക്കും. ശാസ്ത്രീയ സെഷനുകളിൽ അന്താരാഷ്ട്ര വിദഗ്ദ്ധർക്ക് പുറമെ 250ലധികം ദേശീയഫാക്കൽറ്റികൾ സംസാരിക്കും. ഇന്റർവെൻഷണൽ കാർഡിയോളജി, ബിരുദാനന്തര ബിരുദധാരികൾക്കായി പരിശീലനം ശിബിരവും സമ്മേളനത്തിന്റ ഭാഗമായി നടക്കും. ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി കേരള ചാപ്റ്ററാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |