SignIn
Kerala Kaumudi Online
Friday, 26 April 2024 6.50 PM IST

പ്രമേഹ ബോധവത്കരണവുമായി നിംസും ലയൺസ് ക്ളബും

തിരുവനന്തപുരം: നിംസ് മെഡിസിറ്റിയും ലയൺ ഡിസ്ട്രിക്ട് 318 എയും ചേർന്ന് ഒരു വർഷം നീളുന്ന പ്രമേഹ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രമേഹദിനമായ 14ന് രാവിലെ 7ന് കനകക്കുന്നിൽ നിന്നാരംഭിക്കുന്ന കൂട്ട നടത്തം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
തുടർന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ തിരുവല്ലം ലയൺസ് ഭവനിൽ സൗജന്യ പ്രമേഹ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. വൈകിട്ട് 6ന് വഴുതക്കാട് ഫ്രീമേസൻസ് ഹാളിൽ ലോക പ്രമേഹദിനാചരണവും നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും.

'പ്രമേഹ അവബോധം വിദ്യാലയങ്ങളിലൂടെ' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ പ്രവർത്തനോദ്ഘാടനവും വൈകിട്ടത്തെ ചടങ്ങിൽ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കുമെന്ന് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോ.എ.കണ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചീഫ് പ്രാേഗ്രാം കോഓർഡിനേറ്റർ ജെയിൻ സി.ജോബ്, നിംസ് മെഡിസിറ്റി സീനിയർ എക്സിക്യൂട്ടീവ് പ്രൊമോഷൻ ജെ.എൻ.യാസിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.