SignIn
Kerala Kaumudi Online
Friday, 26 April 2024 1.29 PM IST

അസിസ്റ്റന്റ് പ്രൊഫസറുടെ കരാർ നിയമനം

തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ, അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്, അഗ്രികൾച്ചറൽ എൻജിനിയറിംഗ് എന്നീ വിഭാഗങ്ങളിൽ ഓരോ അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കോ സ്ഥിരം നിയമനം നടത്തുന്നതു വരെയുള്ള കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി/നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം വെള്ളായണി കാർഷിക കോളേജ് ഡീൻ ഒഫ് ഫാക്കൽറ്റിയുടെ ഓഫീസിൽ 15നു രാവിലെ 10ന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.